തൃശൂരിന്റെ വിവിധ ഇടങ്ങളില്‍ വലിയ ശബ്ദത്തോടെ ഭൂചലനം ഉണ്ടായി. ഇന്ന് രാവിലെ 8.15 ഓടെയാണ് വലിയ ശബ്ദത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, ഗുരുവായൂര്‍ വേലൂര്‍, മുണ്ടൂര്‍ ഭാഗങ്ങളിലും പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് ഭാഗത്തും ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഈ ഭാഗത്തുള്ള ആളുകള്‍ ഇടിമുഴക്കം ആണെന്നാണ് ആദ്യം കരുതിയത്. വലിയ ശബ്ദം കേട്ടപാടെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടി.
മൂന്ന് സെക്കന്റ് മാത്രം നീണ്ടുനിന്ന ഭൂചലനം അല്പസമയത്തേക്ക് പരിഭ്രാന്തി പടര്‍ത്തി. വീടുകളിലുള്ള വസ്തുക്കള്‍ക്ക് ചെറിയ ചലനം ഉണ്ടായി. അലമാരയില്‍ നിന്ന് പാത്രങ്ങള്‍ തെറിച്ചുവീണു.വലിയ നാശനഷ്ടം സംഭവിച്ചിട്ടില്ല. എന്നാല്‍ ചില വീടുകളുടെ ജനല്‍ ചില്ലുകള്‍ ഇളകി മാറി.തീവ്രത 3 രേഖപ്പെടുത്തി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു.