ശോഭ വിശ്വനാഥിന്റെ ഗ്ലാമറസ് ലുക്ക് കണ്ടു ഞെട്ടി ആരാധകർ

Written by Taniniram Desk

Published on:

ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറിയ താരമാണ് ശോഭ വിശ്വനാഥ്. ബിഗ് ബോസ് സീസണ്‍ 5-ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ശോഭ. ആദ്യം മുതല്‍ അവസാനം വരെ ബിഗ് ബോസ് ഷോയില്‍ നിറസാന്നിധ്യമായിരുന്നു ശോഭ വിശ്വനാഥ്.

തന്റെ നിലപാടുകളിലൂടെയാണ് ശോഭ താരമായി മാറിയത്. വിന്നര്‍ ആയി മാറിയ അഖില്‍ മാരാരുമായുള്ള ശോഭയുടെ മത്സരമായിരുന്നു ഷോയിലെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്ന്. ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ശോഭയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശോഭ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ശോഭയുടെ പുതിയ ചിത്രങ്ങളും ഹിറ്റ് ആയിരിക്കുകയാണ്.

കറുത്ത നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് ശോഭ എത്തിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ശോഭയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

See also  ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനിച്ച് വിജയ്; അതിഥിയായി എത്തിയത് പ്രതിഫലം വാങ്ങാതെ

Leave a Comment