സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി; അച്ചടക്ക ലംഘനത്തിന് നടപടിയെന്ന് സംഘടന

Written by Taniniram

Published on:

തിരുവനന്തപുരം: നിര്‍മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. സംഘടനക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് സാന്ദ്രയെ സംഘടന പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഭിന്നത ഉടലെടുത്തിരുന്നു. സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സാന്ദ്ര തോമസ് ഉള്‍പ്പെടെയുള്ള വനിതാ നിര്‍മാതാക്കള്‍ രംഗത്തെത്തിരുന്നു. ഇതിന്റെ പേരിലാണ് ഇപ്പോഴത്തെ അച്ചടക്ക നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു.

സംഘടനാ നേതൃത്വത്തിലുള്ളവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കുകയാണെന്ന വിമര്‍ശനമായിരുന്നു സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മ്മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ് എന്നിവര്‍ക്കച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്.

See also  ഭര്‍തൃഹരി മഹ്താബ് ലോക്സഭാ പ്രോടേം സ്പീക്കര്‍; കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി

Leave a Comment