ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; സഹായിക്കാതെ ആംബുലന്‍സ് വരാന്‍ കാത്ത് നിന്ന് നാട്ടുകാര്‍, യുവാവിന്റെ മരണം രക്തം വാര്‍ന്ന്‌

Written by Web Desk1

Published on:

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം മാറന്നല്ലൂരിലാണ് സംഭവം നടന്നത്. അപകടത്തിൽപ്പെട്ട യുവാവ് അര മണിക്കൂറോളമാണ് റോഡിൽ കിടന്നത്.

മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്. 23 വയസായിരുന്നു. ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടം നടന്നത്. അപകടം നടന്നതും ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണ വിവേക് അരമണിക്കൂറോളം റോഡിൽ തന്നെ കിടന്നു.

ആ സമയത്ത് വാഹനത്തിൽ പോയ യാത്രക്കാർ ആരും സഹായിക്കാനും തയ്യാറായില്ല. മാറനല്ലൂർ പോലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആംബുലൻസ് സമരം നടക്കുന്നത് കൊണ്ട് സ്വകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്ന് പോലീസ് പറഞ്ഞു.

See also  വിവാഹത്തിനിടെ വരൻ വധുവിനെ ചുംബിച്ചു… പിന്നെ ഉണ്ടായത് ……

Related News

Related News

Leave a Comment