ദീപാവലിക്ക് പിന്നാലെ സ്വർണവില താഴേക്ക്; നാലുദിവസത്തിനിടെ കുറഞ്ഞത് 240 രൂപ…

Written by Web Desk1

Published on:

തിരുവനന്തപുരം: ദീപാവലിക്ക് പിന്നാലെ സ്വർണവിപണിയിൽ നിന്ന് ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ദീപാവലിക്ക് മുൻപ് ഓരോ ദിവസം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസം മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ നിന്നാണ് വില 59,000ല്‍ താഴെ എത്തിയത്.

മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ തിരിച്ചിറങ്ങിയത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമാണ് നാലുദിവസം കൊണ്ട് 240 രൂപതാഴ്ന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു വിപണി തുടരുന്നിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.

See also  കുതിച്ചുയർന്ന് സ്വർണവില; ഒറ്റയടിക്ക് കൂടിയത് 800 രൂപ

Related News

Related News

Leave a Comment