മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷം മക്കളും മരുമക്കളും കൊച്ചുമക്കളുമായി…

Written by Web Desk1

Published on:

എല്ലായിപ്പോഴും മക്കളും മരുമക്കളും കൊച്ചുമക്കളും കൂടെയില്ല എന്ന പരിഭവമുണ്ട് മല്ലിക സുകുമാരന് (Mallika Sukumaran). എന്നാലും, അവർ സിനിമാ തിരക്കുകളുമായി കഴിയുകയാണ് എന്ന ധാരണയുണ്ട് ഈ അമ്മയ്ക്ക്. ചില അഭിമുഖങ്ങളിൽ മാത്രമാണ് മല്ലിക എന്ന അമ്മ ആ പരിഭവം പങ്കിടാറുള്ളത്. അവരുടെ ഒപ്പം ചേർന്നാൽ ഈ അമ്മയ്ക്ക് ആഘോഷമാണ് താനും. അതിനാൽ ഇക്കുറി അമ്മയുടെ ജന്മദിനത്തിന് രണ്ടു മക്കൾ മാത്രമല്ല, മരുമക്കളും മൂന്നു കൊച്ചുമക്കളും ഒത്തുകൂടി. എല്ലാവരും ചേർന്ന് ജന്മദിനം ഓണം പോലെ കൊണ്ടാടിയ ചിത്രങ്ങൾ ഇതാ ഇവിടെ കാണാം.

മക്കളായ ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ, മരുമക്കൾ പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോൻ, കൊച്ചുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവർ മാത്രമുള്ള പിറന്നാൾ ആഘോഷമാണ് മല്ലികാ സുകുമാരന് ഇക്കുറി. ജോലിത്തിരക്കുകളുമായി ഓരോരുത്തരും ഓരോ വഴിക്ക് പോയെങ്കിലും, അമ്മയുടെ ജന്മദിനം അങ്ങനെ വിട്ടുകൊടുക്കാൻ ഇവർ തയാറായില്ല. വെള്ള നിറത്തിലെ ഒരു കേക്ക് മുറിച്ചാണ് മല്ലിക സുകുമാരൻ പിറന്നാൾ ആഘോഷിച്ചത്. പൃഥ്വിരാജ് കേരളം വിട്ടതിനു പിന്നാലെയുള്ള അമ്മയുടെ ആദ്യ പിറന്നാൾ ആഘോഷമാണിത്.

കൊച്ചുമക്കളിൽ മടിയിൽ ഇരുത്താൻ പ്രായമുള്ള ഒരാൾ ഇനി പൃഥ്വിരാജിന്റെ മകൾ അല്ലി എന്ന് വിളിക്കുന്ന അലംകൃത മാത്രമാണ്. അല്ലി മോൾ അച്ഛമ്മയുടെ മടിയിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. മല്ലിക സുകുമാരന്റെ രണ്ടു മക്കൾക്കും പുത്തൻ താമസസ്ഥലം ഉറച്ച വർഷം കൂടിയായിരുന്നു ഇത്. ഇന്ദ്രജിത്തും പൂർണിമയും വർഷങ്ങളായുള്ള ഫ്ളാറ്റിലെ താമസം ഒഴിവാക്കി, ഒരു വീടുവച്ച് താമസം ആരംഭിച്ചത് ഈ വർഷമാണ്. ഇക്കൊല്ലമായിരുന്നു പാലുകാച്ചൽ. പൃഥ്വിരാജ് ഭാര്യയെയും മകളെയും കൊണ്ട് മുംബൈയിലേക്ക് താമസം മാറുകയും ചെയ്‌തു.

‘അമ്മയ്ക്ക് എന്നും പ്രായം 16 ആയിരിക്കട്ടെ’ എന്നാണ് പൃഥ്വിരാജ് ആശംസിച്ചത്. പിറന്നാൾ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലേക്ക് താമസം മാറിയെങ്കിലും, പൃഥ്വിരാജിന്റെ കൊച്ചിയിലെ വീട്ടിൽ വച്ചാണ് അമ്മയുടെ പിറന്നാൾ ആഘോഷം നടന്നത്. അമ്മ മല്ലിക സുകുമാരൻ വർഷങ്ങളായി തിരുവനന്തപുരത്തെ വീട്ടിലാണ്. ഇടയ്ക്കിടെ രണ്ടു മക്കളുടെയും ഒപ്പം മല്ലിക അമ്മയായും, അമ്മായിയമ്മയായും, മുത്തശ്ശിയായും നിറയും. കൊച്ചുമക്കൾ മൂന്നുപേർക്കും അവരുടെ അച്ഛമ്മ നല്ല സുഹൃത്താണ്. തിരുവനന്തപുരത്തെ വീടിന് ഇന്ദ്രജിത്തിന്റെ മൂത്തമകൾ പ്രാർത്ഥനയുടെ പേരാണുള്ളത്

See also  അമരൻ ഇനി ഒടിടി യിൽ കാണാം ; നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ഉടൻ

Related News

Related News

Leave a Comment