തിരുവനന്തപുരത്ത് ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Written by Taniniram Desk

Published on:

കഴക്കൂട്ടം ​ഗവ വനിതാ ഐ ടി ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ പൊതുവിഭാ​ഗത്തിന് സംവരണം ചെയ്തിരിക്കുന്ന ​ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യു ജി സി അം​ഗീകൃത സർവകലാശാലയിൽ നിന്നുള്ള കോമേഴ്സ് / ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിം​ഗ് ടെക്നോളജി എന്നീ വിഷയങ്ങളിലുള്ള ബിരുദവും സമാന ഫീൽഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോ​ഗ്യത. അല്ലെങ്കിൽ അം​ഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോമേഴ്സ്യൽ പ്രാക്ടീസ് / ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിം​ഗ് ടെക്നോളജി എന്നീ വിഷയങ്ങളിലെ രണ്ട് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി പാസ്സായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും സമാന ഫീൽഡിൽ വേണം.

താത്പര്യമുള്ള നിശ്ചിത യോ​ഗ്യതയുള്ള ഉദ്യോ​ഗാർത്ഥികൾ നവംബർ 8ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471-2418317

See also  ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം

Leave a Comment