`കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോ എന്ന് ഭയം’ സുരേഷ് ഗോപിയെ കായിക മേളക്ക് ക്ഷണിക്കില്ല; മന്ത്രി ശിവൻകുട്ടി

Written by Web Desk1

Published on:

കൊച്ചി (Kochi) : കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് വിളിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോ എന്ന് ഭയമുണ്ടെന്നും എന്തും വിളിച്ചു പറയുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും അതിനാൽ താൻ ക്ഷണിക്കില്ലെന്നും ശിവൻ കുട്ടി പറഞ്ഞു. ഒറ്റ തന്തയ്ക്ക് പിറന്നതാണെന്ന പ്രയോഗത്തിൽ മാപ്പു പറഞ്ഞാൽ സുരേഷ് ഗോപിക്ക് പരിപാടിക്കെത്താമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നവംബർ 4 മുതലാണ് കൊച്ചിയിൽ സ്കൂൾ കായിക മേളയ്ക്ക് തുടക്കമാവുന്നത്. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു

See also  മാധ്യമങ്ങളോടുള്ള ഈ സമീപനം സുരേഷ്ഗോപി മാറ്റണം: കെ യു ഡബ്ല്യു ജെ

Related News

Related News

Leave a Comment