ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു

Written by Taniniram

Published on:

തൃശൂര്‍ ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂര്‍ സ്വദേശി  20 വയസുള്ള ഇന്ദുപ്രിയയാണ് മരിച്ചത്. തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാര്‍ ചേര്‍ന്ന് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് പാലപ്പിള്ളി വലിയകുളത്തുവെച്ചാണ് അപകടം. കൊച്ചിയില്‍  റേഡിയോളജി വിഭാഗം വിദ്യാര്‍ത്ഥിനിയാണ് ഇന്ദുപ്രിയ. വരന്തരപ്പിള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

See also  ഇന്ന് പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നു

Related News

Related News

Leave a Comment