Monday, November 10, 2025

ഹണിമൂണിനെത്തിയ ഭാര്യയ്ക്ക് സ്‌നേഹപ്രകടനത്തിനൊപ്പം മറ്റാരും ചെയ്യാത്തൊരു കാര്യം ഭർത്താവ് ചെയ്തു…

താഹിർ ഷാ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ ഹണിമൂൺ വീഡിയോ പോസ്റ്റ് ചെയ്തത്. ദമ്പതികൾ മണാലിയിലെ ഒരു ഹോട്ടൽ മുറിയിൽ എത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

Must read

ഹണിമൂണിന് പോകാത്ത ദമ്പതികൾ ഇന്ന് വളരെ ചുരുക്കമാണ്. ഊട്ടിയും മൂന്നാറും മണാലിയും മാലിദ്വീപുമടക്കമുള്ള സ്ഥലങ്ങളാണ് മിക്കവരും ഹണിമൂണിനായി തെരഞ്ഞെടുക്കുന്നത്. അത്തരത്തിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള നവദമ്പതികളുടെ ഹൃദ്യമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

താഹിർ ഷാ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ ഹണിമൂൺ വീഡിയോ പോസ്റ്റ് ചെയ്തത്. ദമ്പതികൾ മണാലിയിലെ ഒരു ഹോട്ടൽ മുറിയിൽ എത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നന്നായി അലങ്കരിച്ച കിടക്കയിൽ പൂക്കൾ കൊണ്ട് ഹണിമൂൺ എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ ഹൃദയാകൃതിയിലുള്ള ബലൂണും കാണാം. സമീപത്തെ മേശയിൽ കേക്ക് വച്ചിട്ടുണ്ട്.

ഭർത്താവ് മുറിയുടെ വാതിൽ തുറന്ന് സ്‌നേഹപൂർവ്വം വധുവിനെ മുറിയിലേക്ക് ആനയിക്കുന്നു. പശ്ചാത്തലത്തിൽ റൊമാന്റിക് ഗാനം പ്ലേ ചെയ്യുന്നുണ്ട്. ഈ സമയം ഭർത്താവ് ലൗ ആകൃതിയിലുള്ള ബലൂൺ ഭാര്യയ്ക്ക് നൽകുന്നു. ശേഷം മുട്ടുകുത്തിനിന്ന് അവരുടെ കൈയിൽ ചുംബിക്കുന്നു. തുടർന്ന് യുവാവ് ഭാര്യയുടെ നെറ്റിയിൽ ചുംബിക്കുകയും സ്‌നേഹപൂർവ്വം ദൃഷ്ടിയുഴിയുന്നു.

കെയറിംഗും പ്രണയവും തുറന്നുകാണിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഭർത്താവിന്റെ കരുതലിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേ‌ർ രംഗത്തെത്തി. ഇങ്ങനെയൊരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണമെന്നും ഒരു ഭർത്താവും ഇങ്ങനെ ദൃഷ്ടിയുഴിയാറില്ലെന്നൊക്കെയാണ് കമന്റുകൾ.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article