ആദ്യ കൺമണിയുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും

Written by Taniniram Desk

Published on:

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിങ്ങും .ഇവർക്ക് പെൺകുഞ്ഞ് ജനിച്ചെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കുഞ്ഞിന്റ വിശേഷങ്ങൾ അറിയാൻ ആരാധകർക്കൊപ്പം സിനിമ ലോകവും കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആദ്യ കണ്മണിയുടെ പേരു വെളിപ്പെടുത്തിയിരിക്കുകയാണ് താര ദമ്പതികൾ.

രാജ്യം ദീപാവലി ആഘോഷിക്കുന്ന വേളയിലാണ് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ പേരു പങ്കുവച്ചത്. ‘ദുവ പദുക്കോൺ സിങ്’ എന്നാണ് കുഞ്ഞിന്റെ പേര്. പ്രാർത്ഥന എന്നാണ് ദുവയുടെ അർത്ഥം. തങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് ദുവയെന്നും ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുവയുടെ കാലുകളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 8നാണ് ദീപികയും രൺവീറും ആദ്യ കണ്മണിയെ സ്വാഗതം ചെയ്തത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2018ലായിരുന്നു ദീപികയും രൺവീറും വിവാഹിതരായത്.

See also  ബ്രഹ്മാണ്ഡ ചിത്രം വരുന്നു: "കൽക്കി 2898"

Leave a Comment