അമേരിക്കൻ പ്രസിഡന്റ് പദവയിലേക്ക് വീണ്ടും ട്രംപ് , ഭൂരിപക്ഷത്തിന് വേണ്ട 270 കടന്ന് മുന്നേറ്റം, സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം, ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 17ന്‌

Written by Taniniram

Published on:

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും ട്രംപ്. 2017 ല്‍ ഹിലാരിക്ലിന്റനെ തോല്‍പ്പിച്ചാണ് ഡ്രംപ് ആദ്യമായി അധികാരത്തിലെത്തിയത് ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്ന വിലയിരുത്തല്‍ അപ്രസക്തമാക്കി മുന്നേറുകയായിരുന്നു.

സ്വിങ്‌സ്റ്റേറ്റുകളിലടക്കം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിന്റെ മുന്നേറ്റം. സെനറ്റിലും റിപ്പബ്ലിക്കന്‍ ആധിപത്യമാണ്. 267 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് നിലവിലുള്ളത്. കമലയ്ക്ക് 224 വോട്ടുകളും.
അമേരിക്ക കാണാത്ത രാഷ്ട്രീയ മുന്നേറ്റമാണിതെന്നും നോര്‍ത്ത് കാരൊളൈനയിലെയും ജോര്‍ജിയയിലെയും ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയെന്നും ട്രംപ് പറഞ്ഞു. പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയതും സെനറ്റില്‍ ശക്തരായതും ഗംഭീരനേട്ടമെന്ന് ട്രംപ് വിശേഷിപ്പിച്ചു. ദൈവം തന്റെ ജീവന്‍ രക്ഷിച്ചതിന് ഒരു കാരണമുണ്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും ട്രംപ് അനുയായികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ‘ഏറ്റവും മികച്ച ജോലിയാണ് അമേരിക്കന്‍ ജനത എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ആദ്യടേമില്‍ വളരെ ലളിതമായ ശൈലിയാണ് സ്വീകരിച്ചത്. വാഗ്ദാനങ്ങള്‍ നല്‍കി, വാഗ്ദാനങ്ങള്‍ പാലിച്ചു. അതുതന്നെ ഇനിയും തുടരു’മെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവുമധികം ഇലക്ടറല്‍ വോട്ടുകളുള്ള പെനിസില്‍വേനിയയും പിടിച്ചെടുത്തതോടെയാണ് ട്രംപിന്റെ ആധിപത്യം പൂര്‍ണമായത്. അതേസമയം, ഇന്നത്തെ ഡമോക്രാറ്റിക് വാച്ച്പാര്‍ട്ടിയില്‍ കമല ഹാരിസ് പങ്കെടുക്കില്ല. നാളെ സംസാരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.

See also  വ്യാപാര കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം

Related News

Related News

Leave a Comment