മൂന്ന് റോള്‍സ് റോയ്സ് കലനന്‍ സ്വന്തമാക്കി കല്യാണ്‍ രാമന്‍; വിജയകുതിപ്പുമായി കല്യാൺ ജ്വല്ലേഴ്സ്

Written by Taniniram Desk

Published on:

തൊട്ടതെല്ലാം പൊന്നാക്കുന്ന ജ്വല്ലറി ഉടമയാണ് ടി.എസ്. കല്യാണ്‍ രാമൻ. കല്യാൺ ജ്വല്ലേഴ്സിന്റെ നെടുംതൂൺ എന്നുതന്നെ കല്യാൺ രാമനെ നമുക്ക് വിശേഷിപ്പിക്കാൻ കഴിയും. 2024 സാമ്പത്തിക വര്‍ഷത്തിലെ ജൂലായ്-സെപ്തംബറില്‍ 37 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കല്യാണ്‍ ജ്വല്ലേഴ്സ് സ്വന്തമാക്കിയത്. അയോധ്യയിലടക്കം ശാഖകള്‍ തുറന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച ബിസിനസാണ് കല്യാണ്‍ നേടിയെടുത്തത്.

ഇപ്പോഴിതാ ടി.എസ്. കല്യാണ്‍രാമന്‍ തന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നത് മൂന്ന് റോള്‍സ് റോയ്സ് കലനന്‍ വാങ്ങിക്കൊണ്ടാണ്. ഇത് അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകമായ കാറാണ്. പത്തര കോടി രൂപ മുതല്‍ 12.5 കോടി രൂപ വരെയാണ് വില. ഇത്തരം മൂന്ന് കലനനാണ് കല്യാണ്‍ രാമന്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ജോയ് ആലുക്കയും ഒരു കലനന്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.

See also  ഡല്‍ഹിയിലെ വാഹനങ്ങൾക്ക് കേരളത്തിൽ വൻ ഡിമാൻഡ്

Leave a Comment