നിവിൻപോളി നിരപരാധി; ബലാത്സംഗ കേസിൽ തെളിവില്ല

Written by Taniniram Desk

Published on:

സിനിമാനടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ് നൽകി പോലീസ്. വ്യാജ ബലാല്‍സംഗക്കേസില്‍ നിവിനെ കുടുക്കിയതാണെന്ന് പോലിസ് കണ്ടെത്തി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി നിരവധി തവണ രേഖപ്പെടുത്തിയും തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ചുമാണ് പോലീസ് നിഗമനത്തിലെത്തിയത്. ഇതോടെ പ്രതിപട്ടികയില്‍ നിന്ന് നിവിനെ ഒഴിവാക്കിയെന്ന റിപോര്‍ട്ട് പോലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

ദുബൈയില്‍ വെച്ച് നിവിന്‍പോളിയും സംഘവും കൂട്ടബലാല്‍സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഈ സമയത്ത് നിവിന്‍ പോളി ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിലുണ്ടായിരുന്നു. ഇക്കാര്യം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടും നിവിന്‍പോളി പോലീസിന് സമര്‍പ്പിച്ചു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് പോലീസ് നടപടി. തനിക്കെതിരായ ആരോപണത്തില്‍ സത്യം തെളിയിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ പോലും തയ്യാറായില്ല. എന്നാല്‍, പരാതിക്കാരിയായ പെണ്‍കുട്ടിയും ഭര്‍ത്താവും ഹണിട്രാപ്പ് കേസുകളില്‍ പ്രതികളാണെന്ന് നിവിന്‍ പോളി ചൂണ്ടിക്കാട്ടി.

See also  മകളുടെ വിവാഹത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് സുരേഷ്‌ഗോപി സമ്മാനിക്കുന്നത് സ്വര്‍ണതളിക

Related News

Related News

Leave a Comment