ടൂർ പോയില്ല : 60,000 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി

Written by Taniniram1

Updated on:

തൃശൂർ : ബുക്കു ചെയ്ത ടൂർ പോകാതിരുന്നത് ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കുറ്റൂർ കോനിക്കര വീട്ടിൽ ലിജോ ജോസ്, ഭാര്യ ടി ആർ മിനു, മകൻ ആബേൽ ജോസഫ് ലിജോ എന്നിവർ ചേർന്ന് ഫയൽ ചെയ്‌ത ഹർജിയിലാണ് തൃശൂർ നായ്ക്കനാലിലുള്ള എക്സലൻറ് ഇന്ത്യൻ ഹോളിഡേയ്‌സ് ഉടമക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇങ്ങനെ വിധിച്ചത്. ഹർജിക്കാർ ഡെൽഹി – ആഗ്ര – ജെയ്‌പൂർ ടൂറിനായി 45,000 രൂപ കമ്പനിക്ക് നൽകിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ എതിർകക്ഷി ടൂർ നടത്തിയില്ല. ഹർജിക്കാർ അടച്ച പണം തിരിച്ചു നൽകാമെന്ന് പറഞ്ഞുവെങ്കിലും പണം തിരികെ നൽകിയില്ല. തുടർന്നാണ് പരാതിക്കാർ തൃശൂർ ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ പ്രവൃത്തിയും ഇടപാടും സേവനത്തിലെ വീഴ്ച‌യുമാണെന്ന് വിലയിരുത്തി. ഹർജിക്കാർ അടച്ച 45,000 രൂപയും 2020 മാർച്ച് 4 മുതൽ 9% പലിശയും, ചെലവിലേക്കും നഷ്ട പരിഹാരവുമായി 15,000 രൂപയും നൽകുവാൻ വിധിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.

See also  ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴീക്കൽ മാഫിയയുടെ വിളയാട്ടം

Leave a Comment