തൃശൂർ മുരിങ്ങൂരിൽ ധ്യാനത്തിനെത്തിയ സ്ത്രീകളെ ട്രെയിനിടിച്ചു , ഒരാൾക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് പാളം മുറിച്ച് കടക്കുന്നതിനിടെ

Written by Taniniram

Published on:

തൃശൂർ: പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയാണ് മരിച്ചത്. ഇവരുടെ പേര് സ്ഥിരീകരിച്ചിട്ടില്ല. തൃശൂരിലെ മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപം മുന്ന് പേർ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കൻ പറവൂർ സ്വദേശി തോമസിന്റെ ഭാര്യ ഉഷയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് സ്ത്രീകളെ ഇടിച്ചത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. 

See also  62-ാമത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റ്റിന് തുടക്കമായി

Related News

Related News

Leave a Comment