പത്ത് വയസുകാരന്റെ ലൈംഗികാതിക്രമം; വീഡിയോ വൈറൽ; ദുരനുഭവം പങ്കുവച്ച് ഇൻഫ്ലുവൻസർ

Written by Taniniram Desk

Published on:

പത്ത് വയസുകാരനെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ നേഹ ബിശ്വാൽ എന്ന യുവതി എക്സിലൂടെ രംഗത്തെത്തിയത്.
ബംഗളൂരുവിലെ ബിടിഎം ലേ ഔട്ട് പ്രദേശത്ത് വച്ച് പത്ത് വയസുകാരൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. നടന്നുപോകുമ്പോൾ സ്ട്രീറ്റിൽ വച്ച് വീഡിയോ ചിത്രീകരിച്ചു. ഇതിനിടയിൽ സൈക്കിളിലെത്തിയ പത്തുവയസ് തോന്നിക്കുന്ന ആൺകുട്ടി മോശമായി സ്പർശിച്ചു. ശേഷം പെട്ടെന്ന് സൈക്കിളുമെടുത്ത് അവിടെ നിന്ന് പോയി. താൻ ഷോക്കായി. ഇതെല്ലാം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് യുവതി അവകാശപ്പെടുന്നു.യുവതിയുടെ വാക്കുകൾ
ഇങ്ങനെ – ‘ഇത് എനിക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. വളരെ വിഷമം തോന്നുന്നു. നടക്കുന്നതിനിടയിൽ ഞാൻ വീഡിയോ എടുക്കുകയായിരുന്നു. ഞാൻ നടന്നുപോന്ന അതേ ഡയറക്ഷനിലായിരുന്നു ആൺകുട്ടി ഉണ്ടായിരുന്നത്. സൈക്കിൾ ചവിട്ടി പോയി. എന്നെ കണ്ടതോടെ യൂ ടേൺ അടിച്ചു. തുടർന്ന് തിരികെ വരികയായിരുന്നു. ആദ്യം അവൻ ഹായ് പറഞ്ഞു, പിന്നെ എന്നെ കളിയാക്കി. ഞാൻ ക്യാമറയിൽ സംസാരിക്കുന്ന രീതിയിൽ അനുകരിച്ചു. തുടർന്നായിരുന്നു ലൈംഗികാതിക്രമം.’- യുവതി പറഞ്ഞു. വികാരാധീനയായിട്ടാണ് യുവതി ഇക്കാര്യം വിവരിക്കുന്നത്.

ഈ ആൺകുട്ടിയെ പ്രദേശവാസികൾ പിടികൂടി. സംഭവം കണ്ട പലരും തന്നെ പിന്തുണച്ചില്ലെന്നും യുവതി പറയുന്നു. അവൻ കുട്ടിയാണെന്നും ക്ഷമിക്കണമെന്നുമായിരുന്നു അവർ പറഞ്ഞത്. ഇത്രയും സംഭവിച്ചപ്പോൾ സൈക്കിൾ ബാലൻസ് പോയി അബദ്ധത്തിൽ സ്പർശിച്ചതാണെന്നാണ് ആ ആൺകുട്ടി പറഞ്ഞതെന്നും യുവതി വ്യക്തമാക്കി.

https://twitter.com/karnatakaportf/status/1854009605246054478

See also  രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്ന് 13 പേര്‍ക്ക് മെഡല്‍; അഗ്നിശമനസേനാ വിഭാഗത്തില്‍ പുരസ്‌കാരം 5 പേര്‍ക്ക്

Leave a Comment