ആശുപത്രിയിലെത്തിയ ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം

Written by Taniniram

Published on:

ആശുപത്രിയിലെത്തിയ ഗര്‍ഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ പത്തനംതിട്ട സ്വദേശി ലിജു ആണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്.

നഗരൂര്‍ സ്വദേശി അക്ബര്‍ ഷായ്ക്കാണ് ലിജുവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. നെഞ്ചിനും കൈക്കും ശ്വാസകോശത്തിനുമാണ് മുറിവേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗര്‍ഭിണിയായ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയും കൊണ്ടാണ് അക്ബര്‍ ഷാ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിയത്. യുവതിയെ അവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

രാത്രി പന്ത്രണ്ടരയോടെയാണ് കയ്യില്‍ മുറിവേറ്റ നിലയില്‍ ലിജു ആശുപത്രിയില്‍ എത്തുന്നത്. ആശുപത്രി ജീവനക്കാരുമായി വഴക്കിട്ട ഇയാള്‍ അക്ബര്‍ ഷായുടെ ഭാര്യയേയും ചീത്ത വിളിച്ചു. അക്ബര്‍ ഷാ ഇത് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോള്‍ പുറത്തേക്ക് പോയ ലിജു പിന്നീട് കയ്യില്‍ കത്രിക പോലെയുള്ള ആയുധവുമായി തിരികെയെത്തി അക്ബര്‍ഷായുടെ നെഞ്ചിലും കയ്യിലും കുത്തുകയായിരുന്നു.

ആക്രമണത്തില്‍ അക്ബര്‍ ഷായുടെ ശ്വാസകോശത്തിന് മുറിവേറ്റു. ഗുരുതരാവസ്ഥയിലായ അക്ബര്‍ഷാ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂടി തടഞ്ഞു നിര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. വര്‍ക്കലക്ഷേത്രം റോഡിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി.

See also  അഞ്ചാം ക്ലാസുകാരിയെ കൊന്നെറിഞ്ഞ അമ്മാവൻ കംസനോ?

Related News

Related News

Leave a Comment