പുതിയ ശക്തൻ പ്രതിമ രണ്ടു മാസത്തിനകം :മന്ത്രി കെ രാജൻ

Written by Taniniram

Published on:

കെ എസ് ആര്‍ ടി സി വാഹനം ഇടിച്ചു കയറി തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ രണ്ടു മാസത്തിനകം പുതുക്കി പണിത് പുന:സ്ഥാപിക്കുന്നതിന് സജ്ജമാക്കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. പുന:നിര്‍മ്മാണത്തിന്റെ പകുതി ചെലവ് കെ എസ് ആര്‍ ടി സി വഹിക്കാമെന്ന് മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. പകുതി തൃശൂര്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എടുക്കും.

പ്രതിമ നിര്‍മ്മിച്ച ശില്‍പി കുന്നുവിള എം.മുരളിയുടെ നേതൃത്വത്തില്‍ത്തന്നെയാണ് പ്രതിമ പുനഃനിര്‍മ്മിക്കുന്നത്. ശില്‍പ്പിയുടെ പ്രാവീണ്യവും മുന്‍പരിചയവും ശക്തന്‍ തമ്പുരാനെക്കുറിച്ചുള്ള അറിവുമാണ് കുന്നുവിള എം.മുരളി തന്നെ മതി പ്രതിമ പുന:നിര്‍മ്മിക്കാന്‍ എന്ന തീരുമാനത്തിലെത്തിച്ചത്. ശില്‍പിയുടെ നേതൃത്വത്തില്‍ പ്രതിമ തിരുവനന്തപുരത്ത് പാപ്പനംകോട് സിഡ്‌കൊ വ്യവസായ പാര്‍ക്കിലേക്ക് മാറ്റുന്നതിനോടനുബന്ധിച്ചാണ് മന്ത്രി ശക്തന്‍ സ്റ്റാന്റില്‍ എത്തിയത്.

See also  ശ്രീകുമാരൻ തമ്പിയുടെ പാട്ട് കമ്മിറ്റി നിരാകരിച്ചു - കെ. സച്ചിദാനന്ദൻ

Related News

Related News

Leave a Comment