Sunday, July 6, 2025

തളിക്കുളത്ത് ഓട്ടോ ഡ്രൈവര്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

Must read

- Advertisement -

തളിക്കുളം: താമസിക്കുന്ന ഫ്ലാറ്റിലെ റൂമിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവ് പാലത്തിന് പടിഞ്ഞാറ് വട്ടുകുളം പരേതനായ ചന്ദ്രന്റെ മകൻ ലതീഷ് (44) ആണ് മരിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. തളിക്കുളം രവി നഗറിനടുത്തെ ഫ്ലാറ്റിലാണ് തിങ്കളാഴ്ച രാതി മൃതദേഹം കാണപ്പെട്ടത്. റൂമിനുള്ളിൽ നിന്ന് ദുർഗന്ധം വന്നതോടെ പ്രദേശവാസികൾ വാടാനപ്പള്ളി പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളുമായി നാല് വർഷമായി ഫ്ലാറ്റിൽ താമസിച്ചുവരുകയായിരുന്നു. ലതീഷുമായി പിണങ്ങി ഭാര്യയും മക്കളും ഒരു മാസം മുമ്പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് തനിച്ചു താമസിച്ചുവരുകയായിരുന്നു. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. അമ്മ : ലളിത, ഭാര്യ: പ്രിനി, മക്കൾ : പ്രത്യൂഷ്, പ്രയാൺ. സഹോദരൻ അഭിലാഷ്.

See also  നദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article