ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെ തോല്‍പ്പിച്ച് പുതുചരിത്രമെഴുതി പ്രഗ്‌നാനന്ദ

Written by Taniniram

Published on:

നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനെ വീഴ്ത്തി ചരിത്രം കുറിച്ച് ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ. ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെതിരേ പ്രഗ്‌നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മൂന്നാം റൗണ്ടിലാണ് ജയം. ഇതോടെ പ്രഗ്‌നാനന്ദ 9-ല്‍ 5.5 പോയിന്റ്സ് കരസ്ഥമാക്കി ഒന്നാമതെത്തി. തോല്‍വിയോടെ കാള്‍സന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സനോട് തോറ്റതിന്റെ പകരം വീട്ടല്‍ കൂടിയായി മത്സരം. മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ നീക്കങ്ങള്‍ നടത്തുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്ന ഗെയിമുകളെയാണ് ക്ലാസിക്കല്‍ ചെസ്സ് എന്ന് വിളിക്കുന്നത്. ക്ലാസിക്കല്‍ ചെസ്സില്‍ ഇരുവരും മുന്‍പ് മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും സമനിലയായിരുന്നു ഫലം.

See also  വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Related News

Related News

Leave a Comment