പുതുശ്ശേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

Written by Taniniram

Published on:

ചൂണ്ടല്‍ പുതുശ്ശേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുശ്ശേരി സ്വദേശിനി പുല്ലാനി പറമ്പില്‍ വീട്ടില്‍ മഞ്ജുവിന്റെ മകള്‍ ആരുഷിയെ (14) ആണ് ഇന്നലെ രാത്രി 10 മണിയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൂണ്ടല്‍ എല്‍.ഐ.ജി.എച്ച്.എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മുറിയില്‍ കയറി വാതില്‍ അടച്ച ആരുഷി രാത്രി 10 മണിയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

See also  20 വയസ്സുകാരി ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി…

Leave a Comment