സാരി വില്ലനായി, വിവാഹമോചനത്തിനൊരുങ്ങി യുവ ദമ്പതികൾ……

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi ) : സാരിയെ ചൊല്ലി പിരിയാനൊരുങ്ങി യുവ ദമ്പതികൾ (Young couple). വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം. ആഗ്ര (Agra) യിലാണ് സംഭവം. ഭർത്താവിന് ഇഷ്ടപ്പെട്ട സാരികൾ ഭാര്യ ധരിക്കാതെ വന്നതാണ് കുടുംബ കലഹത്തിലേക്ക് എത്തിയത്. ഭാര്യയ്ക്ക് ഇഷ്ടമുള്ള സാരികൾ ഭർത്താവിന് ഇഷ്ടമില്ലാതെ വന്നതും ഭാര്യ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള സാരികൾ ധരിച്ചതുമാണ് ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും എത്തിച്ചിരിക്കുന്നത്. സാരിയെ ചൊല്ലി കലഹം പതിവാണെന്നും ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് യുവതി പൊലീസിലും പരാതി നൽകി.

പിന്നാലെ യുവതിക്കെതിരെ ആഗ്ര സ്വദേശിയായ ദീപക് എന്ന യുവാവും പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഭാര്യ നിർബന്ധം പിടിക്കുന്നതാണ് തർക്കത്തിന് കാരണമെന്നാണ് യുവാവ് കൌൺസിലിംഗിൽ പ്രതികരിച്ചത്. രണ്ട് പേരെയും രമ്യതയിലെത്തിക്കാനുള്ള കൌൺസിലർമാരുടെ ശ്രമം പരാജയപ്പെട്ടതോടെ വിവാഹ മോചന ഹർജി കോടതിയുടെ പരിഗണനയിലാണുള്ളത്. ഏറെ പരിശ്രമിച്ച ശേഷവും ദമ്പതികൾ വഴങ്ങാതെ വന്നതോടെയാണ് സംഭവം കോടതിയിലെത്തിയതെന്നാണ് കുടുംബങ്ങൾ പ്രതികരിക്കുന്നത്.

സമാനമായ മറ്റൊരു സംഭവത്തിൽ ദിവസവും മൊമോസ് വാങ്ങി നൽകാത്തതിനേ തുടർന്ന് ഭാര്യ വിവാഹ മോചനം നൽകിയ സംഭവമുണ്ടായതും ആഗ്രയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇത്. അടുത്തിടെ വിവാഹിതരായ ദമ്പതികൾക്കിടയിൽ യുവതിയുടെ മൊമോസ് പ്രേമം നിരന്തര കലഹത്തിന് കാരണമായതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

See also  ഭാര്യയ്ക്ക് ദാനം ചെയ്ത കിഡ്‌നി വിവാഹമോചന സമയത്ത് തിരികെ ചോദിച്ച് ഭര്‍ത്താവ്!

Leave a Comment