ഇന്‍സ്റ്റാഗ്രാം റീല്‍സ് എടുക്കുന്നതിനിടെ അപകടത്തില്‍ പെണ്‍കുട്ടിക്ക് മരണം; ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററില്‍

Written by Taniniram

Updated on:

ഔറംഗാബാദില്‍ ഇന്‍സ്റ്റാഗ്രാമില്‍ റീല്‍ എടുക്കുന്നതിനിടെ കാര്‍ കൊക്കയിലേക്ക് വീണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടു.
ശ്വേത സുര്‍വാസെയാണ് അപകടത്തില്‍പ്പെട്ടത്. ശ്വേതയും സുഹൃത്ത് ഹനുമാന്‍ നഗര്‍ സ്വദേശി സൂരജ് മുലെയും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ കാര്‍ ഓടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ശ്വേത സുഹൃത്തിനോട് പറഞ്ഞു.

തുടര്‍ന്ന് അവര്‍ മലമുകളിലുളള ക്ഷേത്രത്തില്‍ പോകുകയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഇരുവരും ഇന്‍സ്റ്റാഗ്രാമം റീലെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.. ശ്വേതയ്ക്ക് ഡ്രൈവ് ചെയ്യാനറിയില്ലെങ്കിലും കാറില്‍ കയറി ഓടിക്കുന്ന റീലുകളെടുക്കാനായിരുന്നു പ്ലാന്‍. എന്നാല്‍, കാറില്‍ കയറിയ ശ്വേത അറിയാതെ ആക്‌സിലറേറ്റര്‍ അമര്‍ത്തുകയായിരുന്നു. ബ്രേക്കിനും ക്ലച്ചിനും പകരം ആക്‌സിലേറ്ററില്‍ ശക്തിയായി അമര്‍ത്തിയതോടെ പിന്നിലോട്ട് പോയ കാര്‍ കുന്നിന്‍ മുകളില്‍ നിന്ന് താഴെ മലയിടുക്കിലേക്കുളള കൊക്കയിലേക്ക് വീഴുകയായിരുന്നു.ഉടന്‍ തന്നെ പോലീസെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

See also  മലയാളിയായ യുവാവ് 150ലേറെ തവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി സവിശേഷാധികാരം ഉപയോഗിച്ച് സുപ്രീംകോടതി റദ്ദാക്കി

Leave a Comment