പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രമേഷ് പിഷാരടി

Written by Taniniram

Published on:

ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവ് വന്ന പാലക്കാട് സീറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രമേഷ് പിഷരാടി. പാലക്കാടുകാരനായ രമേഷ് പിഷാരടിയുടെ പേര് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ മുന്നോട്ട് വച്ചതോടെയാണ് വാര്‍ത്ത വന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ് പിഷാരടി.

രമേഷ് പിഷാരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

”നിയമസഭ ഉപതിരഞ്ഞെടുപ്പ്. മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും ശക്തമായി യുഡിഎഫിനു ഒപ്പമുണ്ടാവും”.

See also  24 ന് സൂചന പണിമുടക്ക്‌; കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍.

Related News

Related News

Leave a Comment