ഭര്‍തൃഹരി മഹ്താബ് ലോക്സഭാ പ്രോടേം സ്പീക്കര്‍; കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി

Written by Taniniram

Published on:

ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ ലോക്സഭാ പ്രോടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 95(1) പ്രകാരമാണ് നിയമനം.

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മഹ്താബ് നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളില്‍ (ബിജെഡി) നിന്ന് ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് (ബിജെപി) മാറിയത്. കട്ടക്കില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്.

സ്പീക്കറുടെ തിരഞ്ഞെടുപ്പ് വരെ സ്പീക്കറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനാണ് പ്രോടേം സ്പീക്കറെ നിയമിക്കുന്നത്.
ഭരണഘടനയുടെ 99-ാം അനുച്ഛേദപ്രകാരം ലോക്സഭാംഗങ്ങളായ സുരേഷ് കൊടിക്കുന്നില്‍, താളിക്കോട്ട രാജുതേവര്‍ ബാലു, രാധാ മോഹന്‍ സിംഗ്, ഫഗ്ഗന്‍ സിംഗ് കുലസ്തെ, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെ സത്യപ്രതിജ്ഞാ ചടങ്ങിലും മറ്റ് നടപടിക്രമങ്ങളിലും സ്പീക്കറെ സഹായിക്കുന്നതിനായും രാഷ്ട്രപതി നിയമിച്ചു.

പ്രോടേം സ്പീക്കറായി ഭര്‍തൃഹരി മഹ്താബിനെ തിരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കുന്നതിലൂടെ ബിജെപി കീഴ്‌വഴക്കം ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

See also  ചൈനയിൽ വൻ ഭൂചലനം; 7.2 തീവ്രത

Leave a Comment