അന്താരാഷ്ട്ര യോഗ ദിനം : പ്രധാനമന്ത്രി മോദി ശ്രീനഗറില്‍

Written by Taniniram

Published on:

യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറില്‍. ദാല്‍ തടാകത്തിന്റെ തീരത്ത് ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോംപ്ലക്സിലാണ് പ്രധാനമന്ത്രി യോഗയില്‍ പങ്കെടുത്തത്. വ്യക്തിത്വ വികസനത്തിനും സാമൂഹിക സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കുന്നതില്‍ യോഗയുടെ സുപ്രധാന പങ്കിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ തീം.

കനത്തമഴയെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പരിപാടികള്‍ഇന്‍ഡോര്‍ ഹാളിലേക്ക് മാറ്റി. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ആയുഷ് മന്ത്രി പ്രതാപ് റാവു ഗണപതിറാവു ജാദവ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യോഗയില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ശ്രീനഗറിലും പരിസരങ്ങളിലും വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
എസ്പിജിക്ക് പുറമേ, നാവികസേനയുടെ മാര്‍ക്കോ കമാന്‍ഡോകളും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. പ്രദേശം ‘ഡ്രോണ്‍ നിരോധിത മേഖല’ ആയി പ്രഖ്യാപിച്ചു.

See also  കശ്‌മീരിൽ മഞ്ഞില്ല: ആപ്പിൾ കർഷകർ ആശങ്കയിൽ

Leave a Comment