രാഹുല്‍ ഗാന്ധി ലോക്‌സഭയിലെത്തുന്നത് തടയാന്‍ സിപിഎം. രാഹുലെത്തുന്നതിന് മുമ്പെ വയനാട്ടില്‍ ആനിരാജയ്ക്കായി പ്രചരണത്തിനിറങ്ങി പിണറായി വിജയന്‍

Written by Taniniram

Published on:

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ ഇത്തവണ പരാജയപ്പെടുത്താന്‍ പ്രചാരണം കടുപ്പിച്ച് സിപിഎം. ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍ ഇപ്പോള്‍. യാത്ര അവസാനിച്ച ഉടന്‍ അദ്ദേഹം വയനാട്ടില്‍ പ്രചാരണത്തിനെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ രാഹുല്‍ മണ്ഡലത്തിലെത്തുന്നതിന് മുമ്പ് പ്രചാരണത്തില്‍ മേല്‍ക്കോയ്മ നേടാനാണ് ഇടതുമുന്നണിയുടെ ശ്രമം. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ആനിരാജയ്ക്കായി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കണ്‍വെന്‍ഷനില്‍ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്.കഴിഞ്ഞ 5 വര്‍ഷം വയനാടിന്റെ ശബ്ദം ലോക്‌സഭയില്‍ ഉയര്‍ന്നോയെന്ന് അദ്ദേഹം ചോദിച്ചു.പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദവും വേണ്ടവിധത്തില്‍ ഉയര്‍ന്നില്ല.കൂടുതല്‍ എംപി മാരും യുഡിഎഫ് ആയിരുന്നല്ലോ.സാധാരണ പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം മുഴങ്ങാറുണ്ട്. ഇത്തവണ അത് നേര്‍ത്തത് ആയി പോയി..കഴിഞ്ഞ തവണ ഇടതു പക്ഷത്തിനു തിരിച്ചടി നേരിട്ടത് ആണ് ഇതിനു കാരണം.

കേരളക്കാരുടെത് ശുദ്ധ മനസാണ് . രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വന്നപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. ഇത്തവണ കോണ്‍ഗ്രസ് ജയിച്ചു പോകട്ടെ എന്ന് ജനം കരുതി. അത് ഇടതു പക്ഷത്തോട് വിരോധം ഉള്ളത് കൊണ്ടായിരുന്നില്ല.വയനാടിന്റെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഒന്നും രാഹുല്‍ ഇടപെട്ടില്ല.ലോക്‌സഭയില്‍ ഉന്നയിക്കാന്‍ പോലും രാഹുല്‍ തയ്യാറായില്ല.

പൗരത്വനിയമ ഭേദഗതിക്കെതിരെ വയനാട് മണ്ഡലത്തിലെ എംപി എന്തെങ്കിലും പറഞ്ഞോ?അന്നത്തെ പ്രതിഷേധങ്ങളില്‍ രാഹുലിനെക്കാള്‍ കൂടുതല്‍ ആനി രാജ രംഗത്ത് ഉണ്ടായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു.

See also  രാഹുൽ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കൾ; കൈയിലുള്ളത് 55,000 രൂപ, രണ്ട് അക്കൗണ്ടുകളിലായി 26 ലക്ഷം രൂപ

Related News

Related News

Leave a Comment