ഷാജി പാപ്പനും പിള്ളേരും വരുന്നു ! ആട് മൂന്നാംഭാഗം

Written by Taniniram

Published on:

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഷാജി പാപ്പനും പിളേളരുമെത്തുന്നു. ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം വന്‍ വിജയമായിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്‍സപ്റ്റ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ജയസൂര്യ, വിജയ് ബാബു, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ ആടുമായി നില്‍ക്കുന്ന ചിത്രമാണ് കണ്‍സപ്റ്റ് പോസ്റ്ററിലുള്ളത്. ‘കഥ പൂര്‍ത്തിയായി, അവര്‍ തിരിച്ച് വരുന്നു… ഷാജി പാപ്പന്‍, ഡൂഡ്, അറക്കല്‍ അബു, സാത്താന്‍ സേവ്യര്‍, ഷര്‍ബത്ത് ഷമീര്‍, ക്യാപ്റ്റന്‍ ക്ലീറ്റസ്, ശശി ആശാന്‍ എന്നിവരും നിങ്ങളുടെ പ്രിയപ്പെട്ട മറ്റ് കഥാപാത്രങ്ങളും എത്തുന്നു’. എന്ന കുറിപ്പോടെയാണ് വിജയ് ബാബു പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

ആട് ഒരു ഭീകരജീവിയെന്ന ചിത്രത്തിന്റെ ഒന്നാംഭാഗം തീയറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് ചിത്രം ടെലിവിഷനിലൂടെയും യൂടൂബിലൂടെയുമൊക്കെ വന്‍ജനപ്രീതി നേടി. തുടര്‍ന്നാണ് രണ്ടാംഭാഗമെത്തിയത്.

See also  അമരൻ ഇനി ഒടിടി യിൽ കാണാം ; നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ഉടൻ

Leave a Comment