ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് തീയതികള്‍ അറിയാനുളള ആവേശത്തിലായിരുന്നു എല്ലാവരും. തിരഞ്ഞെടുപ്പ് തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പറഞ്ഞതോടെ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനുളള തയ്യാറെടുപ്പിലായിരുന്ന മലയാളം ന്യൂസ് ചാനലുകള്‍.
കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതി ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തിലാണ്. എന്നാല്‍ കേരളത്തിലെ പ്രധാന മാധ്യമമായ മനോരമ ന്യൂസില്‍ തിരഞ്ഞെടുപ്പ് മെയ് 7ന് എന്നായിരുന്നു സ്‌ക്രോളിംഗ്. അവതാരകരായ ഷാനിപ്രഭാകറും നിഷാ ജെബിയും റാഷിദും ലോകസഭാ തിരഞ്ഞെടുപ്പ് കേരളത്തില്‍ തിരഞ്ഞെടുപ്പ് മെയ് 7ന് എന്ന് തെറ്റായി പറഞ്ഞുകൊണ്ടിരുന്നു. മറ്റു ചാനലുകള്‍ കൃത്യമായി ഏപ്രില്‍ 26ന് എന്ന് എഴുതി കാണിച്ചതോടെ ഗുരുതരമായ തെറ്റ് മനസിലാക്കിയ മനോരമ ന്യൂസ് തിരുത്തുകയും പ്രേക്ഷകരോട് തെറ്റായ വാര്‍ത്തയ്ക്ക് ക്ഷമ ചോദിക്കുകയും ചെയ്തു.