വീടിനു സമീപത്തെ കൂത്താടികളെ ഒഴിവാക്കിക്കോളൂ…അല്ലെങ്കിൽ 2000 രൂപ പിഴ…

Written by Web Desk1

Published on:

വീടിനു സമീപം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടിയുണ്ടോ? ഉണ്ടെങ്കില്‍ വേഗം ഒഴിവാക്കിക്കോളൂ. ഇല്ലെങ്കില്‍ പണി കിട്ടും. പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകും വിധം വീടിനു പരിസരത്ത് കൂത്താടികള്‍ വളരുന്നുണ്ടെന്നു കണ്ടാല്‍ ഇനി മുതല്‍ കോടതിക്ക് കേസെടുക്കാം. വേണമെങ്കില്‍ പിഴയും ചുമത്താം. ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇത്തരത്തിലുള്ളൊരു കേസില്‍ സംസ്ഥാനത്താദ്യമായി നടപടി സ്വീകരിച്ചു കഴിഞ്ഞു.

മൂരിയാട് പുല്ലൂര്‍ സ്വദേശിക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. കൊതുകു വളരാനിടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടും ഇത് പാലിക്കാതിരുന്ന പുല്ലൂര്‍ സ്വദേശിക്കെതിരെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. ജോബിയാണ് കേസ് ഫയല്‍ ചെയ്തത്. ഈ കേസില്‍ കോടതി 2000 രൂപ പിഴ ശിക്ഷ വിധിച്ചു. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ്. ഡെങ്കിപ്പനി വ്യാപനം പ്രതിരോധിക്കാനുള്ള ശ്രമം കേരളം ആരംഭിച്ചിരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും കാസര്‍കോടും കോളറയും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്.

See also  ഒന്നരലക്ഷത്തിന്റെ മാല കവർന്നു, കൊല്ലത്ത് 3 പേർ പിടിയിൽ

Related News

Related News

Leave a Comment