റോഡിന് കുറുകെ വീണ തെങ്ങില്‍ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written by Web Desk1

Published on:

തൃശൂര്‍ (Thrisur) : അരിമ്പൂര്‍ എറവില്‍ കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് കിടന്ന തെങ്ങില്‍ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശി നിജിന്‍ (35) ആണ് മരിച്ചത്. തൃശൂര്‍ – കാഞ്ഞാണി റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് നിജിന്‍. തിങ്കളാഴ്ച പുലര്‍ച്ചെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.തലയ്ക്ക് പരിക്കേറ്റ നിജിന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എറവ് – കൈപ്പിള്ളി റോഡില്‍ എറവ് അകമ്പാടത്തിന് സമീപമായിരുന്നു അപകടം.

See also  തിരുവനന്തപുരം കഴക്കൂട്ടത്ത് 13 കാരിയെ കാണാതായിട്ട് മണിക്കൂറുകൾ, വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ അറിയിക്കുക

Leave a Comment