കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയിറിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

Written by Web Desk1

Published on:

തൊടുപുഴ (Thodupuzha) : കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയിറിങ് വിദ്യാര്‍ഥി (Engineering student) മുങ്ങി മരിച്ചു. ഇടുക്കിയിലാണ് സംഭവം. വഴിത്തല ജോസ് ഡെക്കറേഷന്‍ ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്പി (Crispi) നാണ് മരിച്ചത്.

ഇരുപത്തിരണ്ട് വയസ്സായിരുന്നു. അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ക്രിസ്പിന്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.

ക്രിസ്പിന്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. ഒഴുക്കില്‍ പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന ക്രിസ്പിനെ കൂട്ടുകാര്‍ക്കും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കടവില്‍ നിന്ന് 100 മീറ്ററോളം താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൊടുപുഴ വെങ്ങല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ട്രിച്ചിയില്‍ എന്‍ജിനീയിറിങ് കോളജ് വിദ്യാര്‍ഥിയാണ് ക്രിസ്പിന്‍. അമ്മ: ബിന്‍സി. ഒന്നര മാസം മുമ്പാണ് ക്രിസ്പിന്റെ പിതാവ് ബിജു മരിച്ചത്.

See also  ന്യൂഡല്‍ഹിയില്‍ കനത്ത ചൂടിൽ പരിശീലനത്തിനിടെ മലയാളി കോണ്‍സ്റ്റബിള്‍ മരിച്ചു…

Leave a Comment