ഇത്തവണ 400 കടന്നു; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍; കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലേക്ക്; ഋഷി സുനക്കിന് വന്‍ തിരിച്ചടി

Written by Taniniram

Published on:

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടിയ്ക്ക് വന്‍ മുന്നേറ്റം. അബ് കീ ബാര്‍ 400 പാര്‍ എന്ന ബിജെപി മുദ്രവാക്യം സാധ്യമായത് ലേബര്‍ പാര്‍ട്ടിക്കാണ്. ഏറ്റവും പുതിയ വിവരം അനുസരിച്ച് ലേബര്‍പാര്‍ട്ടി 412 സീറ്റുകളുമായി ഏറെ മുന്നിലാണ്. കണ്‍സര്‍വേറ്റീവുകള്‍ക്ക് 116 സീറ്റുകള്‍ നേടാന്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ലേബര്‍പാര്‍ട്ടിനേതാവ് കെയ്ര് സ്റ്റാമര്‍ ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്

എക്സിറ്റ് പോളുകളുടെ പ്രവചനം പോലെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത് ലേബര്‍പാര്‍ട്ടി 410 സീറ്റുകളും കണ്‍സര്‍വേറ്റീവുകള്‍ 144 സീറ്റുകളും നേടുമെന്നായിരുന്നു നേരത്തേ എക്സിറ്റ്പോളില്‍ പുറത്തുവന്ന വിവരം. കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും വേണ്ടത് 326 സീറ്റുകളാണ്. കണ്‍സര്‍വേറ്റീവുകള്‍ക്ക് വന്‍ തിരിച്ചടിയാണ്. പരാജയം ഏറ്റെടുത്ത് പ്രധാനമന്ത്രി ഋഷി സുനക് രംഗത്ത് വന്നിട്ടുണ്ട്. I am sorry എന്ന് അദ്ദേഹം ജനങ്ങളോടും പാര്‍ട്ടിക്കാരോടും പറഞ്ഞു.

മന്ത്രിസഭയിലെ ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, ജേക്കബ് റീസ്സ് ബോഗ്, പെന്നി മോര്‍ഡൗണ്ട് എന്നീ വമ്പന്മാര്‍ക്കും തോല്‍വി നേരിടേണ്ടിവന്നു. സ്‌കോട്ട്‌ലെന്റും വെയ്ല്‍സും ലേബര്‍ പാര്‍ട്ടിക്കാര്‍ തൂത്തൂവാരി.

ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്ന കെയ്ര് സ്റ്റാമറെയും ലേബര്‍ പാര്‍ട്ടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

See also  ഇന്ദികയുടെ മരണത്തിന് കാരണം ഭർതൃവീട്ടിലെ പീഡനം, മകളെ കാണാൻ പോലും അനുവദിച്ചില്ലെന്ന് അച്ഛൻ ഭർത്താവ് അഭിജിത് കസ്റ്റഡിയിൽ

Related News

Related News

Leave a Comment