പരസ്പരം പ്രശംസിച്ചും പുകഴ്ത്തിയും തൃശൂര്‍ മേയറും കേന്ദ്രമന്ത്രിയും; മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി

Written by Taniniram

Published on:

തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒരേവേദിയില്‍ പരസ്പരം പ്രശംസിച്ച് സംസാരിച്ചത് ശ്രദ്ധേയമായി. ജനങ്ങള്‍ക്ക് വേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മേയര്‍ക്ക് എതിരുനില്‍ക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ജനം വളരെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപിയെ കാണുന്നതെന്ന് മേയര്‍ എം കെ വര്‍ഗീസും പറഞ്ഞു.

അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂര്‍ണ്ണമായും വേറെയാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നുമുണ്ട്. അതില്‍ നിന്നുകൊണ്ട് ഒട്ടുമേ ഇഷ്ടമല്ലാത്ത എന്റെ രാഷ്ട്രീയം തിരഞ്ഞെടുത്ത ജനങ്ങളുടെ സൗഖ്യത്തിലേക്ക് ന്യായമായ കാര്യങ്ങള്‍ ചെയ്തുകൊടുത്ത മേയറെ ആദരിക്കാനും സ്നേഹിക്കാനുമേ എനിക്ക് കഴിയൂ. അത് ഞാന്‍ ചെയ്യും. ആരും എതിര് നില്‍ക്കേണ്ട. എതിര് നില്‍ക്കുന്നവരെ നിങ്ങള്‍ക്ക് അറിയാം. അവരെ നിങ്ങള്‍ കൈകാര്യം ചെയ്യാല്‍ മതി’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘വലിയ പ്രതീക്ഷയോടെയാണ് ജനം സുരേഷ് ഗോപിയെ കാണുന്നത്. മന്ത്രിയായ ശേഷം വലിയ പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. വലിയ സംരംഭങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.’ എം കെ വര്‍ഗീസ് പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എം കെ വര്‍ഗീസ് സിപിഐഎം പിന്തുണയോടെയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ മേയര്‍ സുരേഷ് ഗോപിയെ പ്രശംസിച്ചത് വന്‍ വിവാദമായിരുന്നു. മേയറെ മാറ്റണമെന്നാണ് സിപിഐ കടുത്ത നിലപാടുമെടുത്തിരുന്നു. എന്നാല്‍ സിപിഐയുടെ ആവശ്യം സിപിഎം ഗൗരവത്തിലെടുത്തിരുന്നില്ല.

See also  പ്രൊഫസർ എം കെ സാനു എഴുതിയ 'മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം'; പുസ്തകം പ്രകാശനം ചെയ്‌തു

Related News

Related News

Leave a Comment