ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ ഇറാനിൽ വെച്ച് കൊല്ലപ്പെട്ടു ; ഓപ്പറേഷന് പിന്നിൽ ഇസ്രായേലോ?

Written by Taniniram

Published on:

ടെഹ്റാന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനില്‍വെച്ചാണ് ചതിയിലൂടെ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. അതീവ സുരക്ഷ സംവിധാനങ്ങളോടെ യാത്ര ചെയ്തിരുന് ഹനിയ്യയുടെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍.

ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) പ്രസ്താവനയില്‍ അറിയിച്ചു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. ചതിനിറഞ്ഞ സയണിസ്റ്റ് ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.

ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ആരോപിച്ച് ഹമാസ് രംഗത്തെത്തി. സംഭവത്തില്‍, ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹനിയ്യയുടെ കൊലപാതകം തീര്‍ത്തും ആസൂത്രിതമായിരുന്നു. ഇസ്രയേലിന്റെ പ്രഖ്യാപിത ശത്രുവാണ് ഹനിയ്യ.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ.

See also  വിരട്ടലും വിലപേശലും വേണ്ട, ഇത് പാർട്ടി വേറെയാണ്; അൻവറിന്റെ വീടിനുമുന്നിൽ സിപിഎം ഫ്ളക്സ് ബോർഡ്

Related News

Related News

Leave a Comment