പോലീസ് ആസ്ഥാനത്ത് എഡിജിപി അജിത്കുമാറിന്റെ മൊഴിയെടുത്ത് ഡിജിപി

Written by Taniniram

Published on:

എഡിജിപി അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി ഡിജിപി. ഇന്ന് രാവിലെയാണ് പൊലീസ് ആസ്ഥാനത്ത് ഡിജിപിയ്ക്ക് മുന്നില്‍ എഡിജിപി എം.ആര്‍.അജിത്ത് കുമാര്‍ നേരിട്ടെത്തിയത്. സ്വര്‍ണക്കടത്ത് കേസ്, തൃശ്ശൂര്‍ പൂരം അലങ്കോലമാക്കല്‍ തുടങ്ങിയവയില്‍ വ്യക്തത നേടിയുട്ടുണ്ടെന്നാണ് സൂചന.

നേരത്തെ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഡിജിപി ശുപാര്‍ശ ചെയ്തു. പി.വി.അന്‍വര്‍ എംഎല്‍എ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

See also  അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി പുറപ്പെട്ടു

Leave a Comment