തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 560 രൂപയാണ് വർധിച്ചത്. 57, 280 ആണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം വില 120 രൂപ കുറഞ്ഞ് 56,720ലെത്തിയിരുന്നു. ഗ്രാമിന് 70 രൂപ കൂടി 7,160 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,638 ഡോളറാണ് വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 5,858 രൂപയും 24 കാരറ്റിന് 7,811 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 100 രൂപയാണ്.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; ഇന്ന് പവന് 560 രൂപ കൂടി |Gold Rate kerala
Written by Taniniram
Published on: