കല്ലുമ്മക്കായ ഇങ്ങനെ തയ്യാറാക്കി നോക്കൂ ; വായിൽ കപ്പലോടും

Written by Taniniram Desk

Published on:

ചേരുവകൾ

  • കല്ലുമ്മക്കായ- 10
  • ചോറ്- 2 കപ്പ്
  • ചുവന്നുള്ളി- 15
  • പച്ചമുളക്- 2
  • ജീരകം- 1 ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • തേങ്ങ- 1/2 കപ്പ്
  • മുളുകുപൊടി- 3 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
  • എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • വേവിച്ച അരി രണ്ട് കപ്പ്, മൂന്ന് നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
  • അതിലേക്ക് പതിനഞ്ച് ചുവന്നുള്ളി, ഒരു ടേബിൾസ്പൺ ജീരകം, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് അരച്ചെടുക്കാം.
  • ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും ചേർത്തിളക്കി യോജിപ്പിക്കാം.
  • കഴുകി വൃത്തിയാക്കി പകുതി തുറന്ന കല്ലുമ്മക്കായയുടെ ഉള്ളിലേയ്ക്ക് അരച്ചെടുത്ത മാവ് വയ്ക്കാം.
  • ഇത് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
  • തണുത്തതിനു ശേഷം കല്ലുമ്മക്കായ തുറന്ന് തോട് മാറ്റിയെടുക്കാം.
  • ഒരു ബൗളിൽ മൂന്ന് ടേബിൾസ്പൂൺ മുളുകപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഉപ്പും ചേർക്കാം.
  • ആവശ്യത്തിന് എണ്ണ ഒഴിച്ച് അത് കലക്കാം.
  • തോട് മാറ്റിയ വേവിച്ച കല്ലുമ്മക്കായ അതിലേയ്ക്കു ചേർത്ത് മസാല നന്നായി പുരട്ടാം.
  • ഇത് മറ്റൊരു പാനിൽ എണ്ണ ചൂടാക്കിയതിലേയ്ക്കു ചേർത്ത് നന്നായി വറുത്തെടുക്കാം. ചൂടോടെ കഴിച്ചു നോക്കൂ.
See also  കോളിഫ്‌ളവര്‍ സൂപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

Leave a Comment