ഹേമ കമ്മിറ്റി വിശ്വാസ വഞ്ചന കാട്ടി; കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ല; മാല പാർവതി സുപ്രീം കോടതിയിൽ അന്വേഷണ സംഘം ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഉപദ്രവിക്കുന്നു

Written by Taniniram

Published on:

ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടിയെന്ന് നടി മാല പാര്‍വതി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ മാല പാര്‍തി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത് എന്നാണ് മാല പാര്‍വതി പറയുന്നത്.

എന്നാല്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും നടി ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ചൂണ്ടിക്കാണിച്ചു.

സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് മാല പാര്‍വതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.

See also  കിണറ്റിൽ അസ്ഥികൂടം, പുറകേ പാമ്പ്; പിന്നാലെ തെളിവുകളും

Related News

Related News

Leave a Comment