കോടതിയിൽ ഹാജരാക്കാൻ വിയ്യൂർ ജയിലിൽ നിന്നും കൊണ്ടുപോയ ശ്രീലങ്കൻ തടവുകാരൻ ചാടിപ്പോയി

Written by Web Desk1

Published on:

തൃശൂർ (Thrissur) : തൃശൂർ അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ ചാടിപ്പോയി. . വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ശ്രീലങ്കൻ സ്വദേശിയായ കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്.
കോടതി പരിസരത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്ത്യൻ പാർലമെന്റ് (‘Indian Parliament’) എന്ന് ഇംഗ്ലീഷിൽ എഴുതിയ വെള്ള ടി-ഷർട്ടാണ് പ്രതി ധരിച്ചിരുന്നത്. പ്രതിക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. എറണാകുളത്തു ലഹരിക്കേസിൽ പിടിയിലായ പ്രതി വിയ്യൂർ ജയിലിൽ മൊബൈൽ ഉപയോഗിച്ച കേസിൽ ഹാജരാക്കാൻ കോടതിയിൽ ഏത്തിച്ചപ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്.

See also  നടി മീര ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

Leave a Comment