പേടിഎം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

Written by Taniniram

Published on:

സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ചില പ്രവര്‍ത്തനങ്ങളില്‍ നിന്ന് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിലക്കിയതിന് പിന്നാലെ എന്‍എച്ച്എഐയുടെ നടപടി.
പേടിഎം ഫാസ്ടാഗ് ഉപയോക്താക്കള്‍ മാര്‍ച്ച് 15നകം പേടിഎം ഫാസ്ടാഗ് ഉപേക്ഷിച്ച് മറ്റൊരു ബാങ്കില്‍ നിന്ന് പുതിയ ഫാസ്ടാഗ് സേവനം തേടാനാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ദേശീയപാതയില്‍ ടോള്‍ പ്ലാസ കടന്നുള്ള യാത്രയില്‍ പെനാല്‍റ്റി ഒടുക്കുന്നതും ഇരട്ട ഫീസ് നല്‍കുന്നതും ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗിലേക്ക് മാറാനാണ് ദേശീയപാത അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

മാര്‍ച്ച് 15ന് ശേഷം ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നത് അടക്കമുള്ള നടപടികളില്‍ നിന്നാണ് പേടിഎം പേയ്മെന്റ്സ് ബാങ്കിനെ റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 15ന് ശേഷവും ഫാസ്ടാഗില്‍ ബാലന്‍സ് ഉള്ളവര്‍ക്ക് ടോള്‍ അടയ്ക്കുന്നതിന് തടസ്സമില്ല. അല്ലെങ്കില്‍ റീഫണ്ട് ആവശ്യപ്പെടാം.

വാഹന ഉടമകള്‍ക്ക് ഫാസ്ടാഗ് നല്‍കാന്‍ കഴിയുന്ന 39 ബാങ്കുകളും എന്‍ബിഎഫ്സികളും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ബന്ധന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അലഹബാദ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക് ലിമിറ്റഡ്, കോസ്‌മോസ് ബാങ്ക്, ഡോംബിവ്‌ലി നഗരി സഹകാരി ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഫിനോ പേയ്‌മെന്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജെ ആന്‍ഡ് കെ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ലിവ്ക്വിക്ക് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, നാഗ്പൂര്‍ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, പഞ്ചാബ് മഹാരാഷ്ട്ര ബാങ്ക്, സരസ്വത് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ദി ജല്‍ഗാവ് പീപ്പിള്‍സ് കോ-ഓപ്പ് ബാങ്ക്, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍.

See also  ഗുജറാത്തിൽ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി

Related News

Related News

Leave a Comment