Thursday, April 3, 2025

മത്സാര്‍ത്ഥികള്‍ ഹൗസിനുളളില്‍, ബിഗ്‌ബോസ് സീസണ്‍ 6 തുടങ്ങി;സംപ്രേക്ഷണം ഇന്ന് മുതല്‍

Must read

- Advertisement -

ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ഇന്ന് സംപ്രേക്ഷണം ആരംഭിക്കും. മെഗാതാരം മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ഷോയുടെ ലോഞ്ച് എപ്പിസോഡ് ഇന്ന് രാത്രി 7 മണിമുതല്‍ സംപ്രേക്ഷണം ചെയ്യും. ചെന്നൈയിലെ ഇവിപി ഫിലിംസിറ്റിയിലെ ഹൗസിനുളളില്‍ മത്സരാര്‍ത്ഥികള്‍ എല്ലാം തന്നെ കയറിക്കഴിഞ്ഞു. ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്നറിയാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. എല്ലാ അഭ്യൂഹങ്ങള്‍ക്കും ഇന്ന് 7 മണിക്ക് വിരാമമിടും.

സംപ്രേക്ഷണ സമയം (Bigboss Malayalam Season 6)
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനിയും ഞായറും മോഹന്‍ലാല്‍ വരുന്ന വീക്കെന്‍ഡ് എപ്പിസോഡുകള്‍ രാത്രി 9 മണിക്കുമാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ 24 X 7 സ്ട്രീമിംഗും ഉണ്ടാകും.

ഒന്നുമാറ്റി പിടിച്ചാലോ എന്നതാണ് ഇത്തവണത്തെ തീം അതിനാല്‍ ഷോയില്‍ നിരവധി വ്യത്യസ്തകള്‍ ഇത്തവണയുണ്ടാകുമെന്നാണ് കരുതുന്നത്. നാല് ബെഡ്‌റൂമുളള ഇത്തവണത്തെ ബിഗ്‌ബോസ് ഹൗസ് വളരെയേറെ ഭംഗിയുളളതാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചരിത്രത്തിലാദ്യമായി രണ്ട് മത്സരാര്‍ത്ഥികളുടെ പേരുകള്‍ ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ടു. കോമണേഴ്‌സ് ആയി മത്സരിക്കുന്ന രണ്ട് പേര്‍ രസ്മിന്‍ ബായും നിഷാനയുമാണ്

See also  ഗെയിം മാറ്റാന്‍ ബിഗ്‌ബോസ്; വമ്പന്‍ വൈല്‍ഡ് കാര്‍ഡുകള്‍ എത്തുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article