ഞെട്ടിച്ച് പൃഥ്വിരാജ് ; ആടുജീവിതം ട്രെയിലറെത്തി

Written by Taniniram

Updated on:

മലയാള സിനിമയക്ക് ഇപ്പോള്‍ നല്ല കാലം. പ്രേക്ഷകര്‍ ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍ച്ച് 28-ന് പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബിന്റെ മരൂഭൂമിയിലെ ദുരിത ജീവിതമാണ് ട്രെയിലറിലുള്ളത്. ബെന്യാമിന്റെ ജനപ്രിയ നോവല്‍ വെള്ളിത്തിരയിലെത്തുന്നതുകാണാന്‍ അക്ഷമരായി കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ആടുജീവിതത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്.

മലയാളത്തില്‍ എക്കാലത്തെയും ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരില്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

ട്രെയിലര്‍ കാണാം

See also  വിവാഹദിനത്തിൽ നടൻ ബാല ഭാര്യയേയും കൊണ്ട് പൊതുപരിപാടിയിൽ…

Leave a Comment