പ്രവാസികളെ മാടിവിളിച്ച് ഗൾഫ് രാജ്യം

Written by Web Desk1

Published on:

സ്‌പോൺസറില്ലാതെ താമസിക്കാം, പുതിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാം

വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് പലരും. അതിനാൽ വിദേശികളെ ആകർഷിക്കാൻ നിരവധി പുതിയ പദ്ധതികളാണ് വിവിധ രാജ്യങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ഇത്തരം പദ്ധതികളിലൂടെ വിദേശ നിക്ഷേപമടക്കമുള്ള കാര്യങ്ങൾ ഈ രാജ്യത്തെ തേടിയെത്തും. ഇത് രാജ്യത്തിന്റെ സാമ്പത്തികമായ വളർച്ചയ്ക്കും പുരോഗതിക്കും സഹായിക്കും. ഇപ്പോഴിതാ ഈ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് സൗദി അറേബ്യ.

വിദേശികളെ ആകർഷിപ്പിക്കാനും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും പുതിയ അഞ്ച് വിസകൾ കൂടി പരിചയപ്പെടുത്തിരിക്കുകയാണ് രാജ്യം. സ്പെഷ്യൽ ടാലന്റ്, ഗിഫ്റ്റഡ്, ഇൻവെസ്റ്റർ, എന്റർപ്രണർ, റിയൽ എസ്റ്റേറ്റ് എന്നിവയാണ് വിദേശികൾക്കുള്ള വിസകൾ. ഇവയിലൂടെ ഒരു സ്പോൺസറിന്റെയും ആവശ്യമില്ലാതെ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ബിസിനസുകളും സ്വത്തുക്കളും സ്വന്തമാക്കാനുമുള്ള അവകാശം വിദേശികൾക്ക് ലഭിക്കുന്നു.

പുതിയ വിസകൾ ജോലി ചെയ്യുന്നവർക്കും പ്രതിഭകൾക്കും നിക്ഷേപകർക്കും വേണ്ടി രൂപകൽപ്പന ചെയ്തതാണ്. പ്രീമിയം റെസിഡൻസി സെന്റർ ബോർഡ് ചെയർമാൻ ഡോ. മജീദ് ബിൻ അബ്ദുള്ള അൽകസാബി ഇന്നലെ ഈ അഞ്ച് വിസകളുടെ രൂപരേഖ പുറത്തുവിടുകയും ഇത് സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്താൻ സഹായിക്കുമെന്നും പറയുകയും ചെയ്തു. പുതിയ മേഖലകളിൽ അറിവിന്റെയും നിക്ഷേപത്തിന്റെയും അടിസ്ഥാനത്തിൽ വെെവിദ്ധ്യ സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും അഞ്ച് പുതിയ വിസകളുടെ കാലാവധിയെക്കുറിച്ചോ അവയുടെ ചെലവിനെക്കുറിച്ചേ വിവരങ്ങളെന്നും പുറത്തുവിട്ടിട്ടില്ല.

ആരോഗ്യ സംരക്ഷണം, ശാസ്ത്രം, ഗവേഷണം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ എക്സിക്യൂട്ടീവുകൾക്കും പ്രൊഫഷണലുകൾക്കുമാണ് സ്പെഷ്യൽ ടാലന്റ് വിസ വിഭാഗത്തിൽ ഉൾപ്പെടുന്നത്

ഗിഫ്റ്റഡ് (പ്രതിഭകൾ : കായിക – സാംസ്കാരിക മേഖലകളിൽ പ്രത്യേക കഴിവ് തെളിയിച്ചവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.ഇൻവെസ്റ്റർ ( ബിസിനസ് നിക്ഷേപകർ)രാജ്യത്തെ വിവധ സാമ്പത്തിക മേഖലകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്

ഇൻവെസ്റ്റർ വിഭാഗം: സൗദി അറേബ്യയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള ബിസിനസ് നിക്ഷേപങ്ങൾക്കാണ് ഇത് മുൻതൂക്കം നൽകുന്നത്.

എന്റർപ്രണർ : സ്റ്റാർട്ടപ് സംരംഭകർ)സൗദി അറേബ്യയിൽ നൂതന കമ്പനികൾ ആരംഭിക്കനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവരും ക്രിയാത്മകമായ ആശയങ്ങളുള്ള സംരംഭകരും പ്രോജക്ട് ഉടമകളുമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

റിയൽ എസ്റ്റേറ്റ് : റിയൽ എസ്റ്റേറ്റ് ഉടമകൾക്കുള്ളതാണ് ഈ വിഭാഗം. റിയൽ എസ്റ്റേറ്റ് വിപണിയിൽ നിന്ന് നേട്ടം കെെവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ പുതിയ പ്രീമിയം റസിഡൻസി വിസകൾ സൗദിയിൽ താമസിക്കാനും ജോലി ചെയ്യാനും മികച്ച അവസരമുണ്ടാകും. കൂടാതെ നിരവധി ആനുകൂല്യങ്ങളും സർക്കാർ ഇവർക്ക് വാഗ്ദാനം ചെയ്യുന്നു. ഈ അഞ്ചു വിഭാഗത്തിൽ അപേക്ഷിക്കുന്നതിന് നാലായിരം റിയാലാണ് ഫീസെന്നാണ് റിപ്പോർട്ട്. എന്നാൽ ഓരോ വിഭാഗത്തിനും പ്രത്യേക വ്യവസ്തകളുണ്ട്.

See also  ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണം; വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

Related News

Related News

Leave a Comment