7 സ്വിങ് സ്‌റ്റേറ്റുകളിൽ ആറും പിടിച്ച് ട്രംപ്‌, ഫലം പുറത്ത് വരാനുളളത് നൊവാഡയിൽ ആദ്യഫലങ്ങൾ അനുകൂലമായതോടെ ട്രംപിനൊപ്പമുളള ഫോട്ടോ പങ്ക് വച്ച് ഇലോൺ മസ്‌ക്‌

Written by Taniniram

Published on:

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്വിങ് സ്റ്റേറ്റുകളിലും ട്രംപിനാണ് മേല്‍ക്കൈ. ഇതോടെ വാതുവെപ്പ് മാര്‍ക്കറ്റില്‍ 90 ശതമാനം പേരും ട്രംപിന് അനുകൂലിക്കുന്ന അവസ്ഥയാണുള്ളത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന് സ്വിങ് സ്‌റ്റേറ്റുകളില്‍ കാലിടറുമോ എന്നതാണ് അറിയേണ്ടത്. തേസസമയം ട്രംപ് അനുകൂലികള്‍ ട്രംപ് ടവറിന് മുന്നില്‍ അടക്കം തടിച്ചു കൂടിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം റിപ്പബ്ലിക്കന്‍ വിജയമെന്ന പ്രതീക്ഷ നല്‍കുന്നതാണ്.

ഇലക്ടറല്‍ വോട്ടുകളില്‍ 205 വോട്ടുകള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ് നേടിയപ്പോള്‍ 230 വോട്ടുകളാണ് ഡൊണാള്‍ഡ് ട്രംപിന് നേടാന്‍ സാധിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പരമ്പരാഗതമായി ഏത് പാര്‍ട്ടിക്കൊപ്പമാണോ സംസ്ഥാനങ്ങള്‍ നിലകൊള്ളുന്നത് ആ സ്ഥിതി തന്നെ തുടരുന്നുകയാിയരുന്നു. അതുകൊണ്ട് തന്നെ സ്വിങ് സ്റ്റേറ്റസ് തന്നെയാകും ഇക്കുറിയും വിജയിയെ തീരുമാനിക്കുക. സ്വിങ് സ്‌റ്രേരറ്റുകളില്‍ നോര്‍ത്ത് കരോലിനയില്‍ ട്രംപ് വിജയം നേടി. മറ്റിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള ഫ്ളോറിഡ, ടെക്സസ്, ഇന്ത്യാന, കെന്റക്കി സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോട്ടയായ വെര്‍മോണ്ട്, വാഷിങ്ടണ്‍, കാലിഫോര്‍ണിയ സംസ്ഥാനങ്ങള്‍ കമലയ്ക്കുമൊപ്പമാണ്. തുടര്‍ച്ചയായ മൂന്നാം തിരഞ്ഞെടുപ്പിലും ടെക്സസിലെ നാല്‍പ്പത് ഇലക്ടറല്‍ കോളേജ് വോട്ടുകളും ട്രംപ് ഉറപ്പാക്കികഴിഞ്ഞു. ഒഹിയോയിലെ 17 വോട്ടുകളും ട്രംപിന് അനുകൂലമാകും. അതേസമയം ന്യൂയോര്‍ക്കിലെ 28 ഇലക്ടറല്‍ കോളേജ് വോട്ടുകളും കമലയ്ക്കാണ് ലഭിച്ചത്. റിപ്പബ്ലിക്കന്‍സിന്റെ കോട്ടയായ ഫ്‌ളോറിഡയിലും ട്രംപ് തുടക്കം മുതല്‍ മുന്നേറുന്ന കാഴ്ചയാണ്.

ഇത്തവണയും നിര്‍ണായകമാകുക സ്വിങ് സ്റ്റേറ്റ്സ് എന്ന് അറിയപ്പെടുന്ന ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) വോട്ടുകളായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് കരോലിന ഒഴികെ ആറ് സംസ്ഥാനങ്ങളും ജോ ബൈഡനൊപ്പമാണ് നിലയുറപ്പിച്ചത്. ഇത്തവണ പെന്‍സില്‍വാനിയയില്‍ ട്രംപ് മുന്‍തൂക്കം നേടിയിട്ടുണ്ട്. 19 ഇലക്ടറല്‍ വോട്ടുകളുണ്ട് പെന്‍സില്‍വാനിയയില്‍. ജോര്‍ജിയയിലും ട്രംപിനാണ് ലീഡ്.

See also  മദ്യപിച്ച് ബഹളം വച്ച മലയാളിയെ വിയറ്റ്നാം വിമാനത്തിൽ നിന്നും പുറത്താക്കി …

Related News

Related News

Leave a Comment