Saturday, June 7, 2025

കൂറ്റൻ പാറക്കല്ല് വാഹനത്തിന് മുകളിൽ വീണ് യുവതിക്ക് അന്ത്യം…

Must read

- Advertisement -

മാണ്ഡി (Mandhi) : ചണ്ഡീഗഢ്-മണാലി ദേശീയപാതയിലാണ് സംഭവം. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ കൂറ്റന്‍ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മുംബൈയില്‍ നിന്ന് വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് യുവതിയുടെ കുടുംബം ഹിമാചലിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പ്രിയ എന്നാണ് മരിച്ച യുവതിയുടെ പേരെന്നും ഭര്‍ത്താവിനും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മാണ്ഡി അഡിഷണല്‍ പോലീസ് സുപ്രണ്ട് സാഗര്‍ ചന്ദ് പറഞ്ഞു.

See also  കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article