അനധികൃതമായി ജോലിക്ക് ഹാജരാകാതെ അവധിയില്‍ തുടരുന്ന മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു

Written by Web Desk1

Published on:

അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയില്‍ തുടരുന്ന മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പാണ് ഇവരെ പിരിച്ചുവിട്ടത്. ജോലിക്ക് കയറിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കാട്ടി നേരത്തെ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 216 നേഴ്‌സുമാരാണ് മെഡിക്കല്‍കോളേജുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 61 പേര്‍ പ്രൊബേഷന്‍ പോലും പൂര്‍ത്തീകരിച്ചിരുന്നില്ല. ഇവരെയാണ് പിരിച്ചുവിട്ടത്.

പരമാവധി അഞ്ചു വര്‍ഷം വരെ മാത്രമേ അവധിയെടുക്കാന്‍ സാധിക്കു എന്നതാണ് നിബന്ധന. നേരത്തെ ഇത് 20 വര്‍ഷമായിരുന്നു. ഇത് മുതലെടുത്ത് പലരും അവധിയില്‍ പ്രവേശിച്ച് മറ്റ് ജോലികള്‍ ചെയ്യുകയോ വിദേശത്ത് ജോലി ചെയ്യുകയോ ചെയ്തിരുന്നു. ഇത് തടയുന്നതിന് വേണ്ടിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അവധിയെടുക്കുന്ന കാലയളവ് വെട്ടിച്ചുരുക്കിയത്. ഇത്തരത്തില്‍ 36 ഡോക്ടര്‍മാരെ ഈ മാസം പിരിച്ചുവിട്ടിരുന്നു. 410 പേരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

See also  അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി പുറപ്പെട്ടു

Leave a Comment