ഉമ തോമസിന് വീഴ്ചയില്‍ അപകടം പറ്റിയ കേസില്‍ കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ ഇവന്റ് മാനേജരെ കസ്റ്റഡിയിലെടുത്തു. ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ കൃഷ്ണകുമാറാണ് പിടിയിലായത്. പരിപാടിയുടെ ക്രമീകരണ ചുമതല വഹിച്ചത് ഓസ്‌കര്‍ ഇവന്റ് ടീമാണ്. സംഘാടകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മൃദംഗ വിഷന്‍ എം.ഡി നിഘോഷ് കുമാറാണ് കോടതിയെ സമീപിച്ചത്. എല്ലാ സുരക്ഷയും ഒരുക്കിയാണ് പരിപാടി നടത്തിയതെന്നാണ് സംഘാടകരുടെ വാദം.
പരിപാടിയുടെ സംഘാടകരെല്ലാം ഒളിവിലാണ്. ഭാരാവാഹികളെ ഉടന്‍തന്നെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനിടെയാണ് ഒളിവില്‍ പോയത്. വയനാട്ടുകാരാണ് പ്രധാന ഭാരവാഹികള്‍. ഇവരുടെ അക്കൗണ്ട് അടക്കം പരിശോധിക്കേണ്ട സാഹചര്യമുണ്ട്. ഇവര്‍ക്കെതിരേ കൂടുതല്‍ തെളിവുകളാണ് പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ജി.സി.ഡി.എ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി)യുടെ പിന്തുണയോടെ നടന്ന പരിപാടി കോര്‍പ്പറേഷന്‍ അനുമതിയില്ലാതെയാണ് നടന്നതെന്നാണ് വിവരം. ടിക്കറ്റ് വെച്ച് നടുത്തുന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ അനുമതി ആവശ്യമാണ്. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകള്‍ വിറ്റിരുന്നു. കുട്ടികളില്‍ നിന്നും നാലായിരം രൂപ മുതല്‍ രജിസ്ട്രേഷന്‍ ഫീസും വാങ്ങി. ഈ കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നു പോലും പ്രവേശനത്തിന് ടിക്കറ്റ് നിരക്ക് ഈടാക്കായിരുന്നു. വന്‍ ലാഭം ഇതിലൂടെ കിട്ടി. ഇവര്‍ക്കെതിരെ പലാരിവട്ടം പോലീസില്‍ 25ന് തന്നെ പരാതി കിട്ടിയിരുന്നു. എന്നാല്‍ നടപടികളൊന്നും എടുത്തില്ല. നിലവിലും ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.