കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി യൂസഫ് അലിയും രവി പിള്ളയും

Written by Taniniram

Published on:

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് വ്യവസായികളായ എംഎ യൂസഫലിയും രവിപിള്ളയും. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം രവിപിളളയും നൽകും. ഇവർ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെത് ഉൾപ്പടെ, ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്തിലെ ദുരന്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ അജിത് കോളശേരി പറഞ്ഞു. കുവൈത്തിലെ നോർക്ക ഡെസ്‌കിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും 19 പേരെ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  ഇനി അമ്മയ്ക്കും കുഞ്ഞിനും സുഖമായി വീട്ടിലെത്താം.

Leave a Comment